Monday 14 October 2013

നിങളും പിന്നേയീ ഞാനും....

                   

                                         കണ്ണിരില്‍ നിന്നേയെനിക്കു മുക്കിക്കൊല്ലേണ്ട..
എന്‍റെ നിശ്വാസം കൊണ്ടു നിന്നെയെനിക്കു  ചുട്ടുകരിക്കണ്ട...
എന്‍റെ ദുഃഖങള്‍ എന്‍റെ കൈക്കുമ്പിളില്‍ ഞാന്‍ 
മറ്റാരും കാണാതെയൊളിച്ചു വെച്ചു.
ഒരു പുഞ്ചിരിയുടെ മുഖം മൂടി എടുത്തണിഞു
കണ്ണീരൊരു കോപ്പയിലാക്കി അല്‍പ്പം ചെരുനാരങ 
നീരൊഴിച്ചങു വലിച്ചു കുടിച്ചു
എന്‍ പടി വാതില്‍ക്കല്‍ വന്ന നിന്‍ മുഖത്തു നോക്കി
ഞാന്‍  പുഞ്ചിരിച്ചു...  വെറും നുണച്ചിരി....
       
 *******
എന്‍റെ സന്തോഷം കാറ്റത്തേ അത്തറു പോല്‍
നിന്നിലെത്താന്‍ ഞാനെന്നുമാശിക്കുന്നു...
പുഞ്ചിരി തന്‍ വിത്തെങും വിതറി ഞാന്‍
മുന്നേറവേ സങ്കട മുള്‍ മുനകളില്‍ തട്ടിയെന്‍ 
വിരലുകള്‍ മുറിയവേ ഒരു  പട്ടു തുണി ചുറ്റി
യെന്‍ വിരലുകള്‍ ഞാന്‍ മറച്ചു വെച്ചു
സത്യം, അല്ല ഞാനൊരു വഞ്ചകനെങ്കിലും 
നിന്‍ കണ്ണീരൊലിക്കുവതു കാണ്കെനിക്കാവില്ല
പ്രിയരേ പുഞ്ചിരി നിറഞ നിന്‍
മുഖത്തോടെ നിന്നെയെന്നും കാണാന്‍
കൊതിക്കുന്നു ഞാനെന്നും.......  
   

3 comments:

  1. അപ്പൊ പറഞതു പോലെ......ചിരിക്കൂ...

    ReplyDelete
  2. പാവം ഞാനേ...കൊള്ളാലോ ഇത്!

    ReplyDelete
  3. പുഞ്ചിരി മായാതിരിക്കട്ടെ.

    ReplyDelete